Thu. Dec 19th, 2024
അഞ്ചൽ:

അഞ്ചൽ സർവീസ് സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണ്‍ വാങ്ങാൻ പലിശരഹിത വായ്പനൽകുന്ന പദ്ധതിയായ വിദ്യാതരംഗിണി തുടങ്ങി. പി എസ് സുപാൽ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ് വി എസ് സതീഷ് അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, ബാങ്ക് വൈസ് പ്രസിഡന്റ്‌ എസ് സുജേഷ്, കെ ദാമോദരൻ, സുലോചന രവി, എസ് ഐ ശ്രീകുമാർ, ജി എസ്‌ ഭാഗ്യ, ജെസി റെജി, വിജീഷ് മോഹൻ എന്നിവർ പങ്കെടുത്തു.

By Divya