Sun. Dec 22nd, 2024

പുതുക്കാട്:

കിടപ്പിലുള്ള പാലിയേറ്റീവ് രോഗികൾക്കുള്ള വാക്സിനേഷൻ ‘അരികെ’ പദ്ധതിക്ക് പുതുക്കാട് പഞ്ചായത്തിൽ തുടക്കമായി. വീടുകളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്ന പരിപാടി ആണ് ‘അരികെ’. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊടകര ബ്ലോക്ക്‌ പ്രസിഡന്റ് എം ആർ രഞ്ജിത്, പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

By Rathi N