Sun. Feb 23rd, 2025
അച്ചൻകോവിൽ:

ലക്ഷങ്ങൾ മുടക്കി അച്ചൻകോവിൽ ആറിനു കുറുകെ വനംവകുപ്പ് നിർമിച്ച ചപ്പാത്ത് പൂർണമായും തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. കല്ലാർ, കാനയാർ റേഞ്ചിൽ വനംവകുപ്പിന്റെ പട്രോളിങ്ങിനും ആദിവാസികൾക്കും വേണ്ടിയാണ് ചപ്പാത്ത് നിർമിച്ചത്. നിർമാണ വേളയിൽത്തന്നെ അപാകത നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു.

കാട്ടുകല്ലുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്താണ് ചപ്പാത്ത് നിർമിച്ചത്. ചപ്പാത്തിനൊപ്പം തടയണയും ചേർന്നുള്ള നിർമാണമാണ് നടത്തിയത്. 18 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തകർന്ന ചപ്പാത്തിൽക്കൂടി കാൽനട പോലും സാധ്യമല്ല.

By Divya