Mon. Dec 23rd, 2024
റാന്നി:

പുതിയ പാലത്തിൻ്റെ നിർമാണച്ചുമതല കിഫ്ബി പൂർണമായും ഏറ്റെടുത്തതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പിഡബ്ല്യുഡി പാലം വിഭാഗത്തിനായിരുന്നു ഇതുവരെ നിർമാണ ചുമതല. സമീപന റോഡിനും പാലത്തിനും സ്ഥലം ഏറ്റെടുക്കാനുണ്ടായ താമസം നിർമാണത്തെ ബാധിച്ചിരുന്നു.

ഇപ്പോൾ പണി നിലച്ച അവസ്ഥയാണ്. ഇത് എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. അദ്ദേഹം സ്ഥലം സന്ദർശിക്കുകയും പാലത്തിന്റെ നിർമാണ ചുമതല കിഫ്ബിയെ കൊണ്ട് നേരിട്ട് നടത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

പുനലൂർ–മൂവാറ്റുപുഴ പാതയിലെ റാന്നി വലിയപാലത്തിനു സമാന്തരമായി പെരുമ്പുഴ ബോട്ടുജെട്ടി, ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. കിഫ്ബിയാണ് ഫണ്ട് അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 26 കോടി രൂപയാണ് അനുവദിച്ചത്.

സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കി പാലം നിർമാണം പുനരാരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

By Divya