Fri. Apr 26th, 2024
അ​ടി​മാ​ലി:

വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘വി​ദ്യാ​ശ്രീ’ പ​ദ്ധ​തി ഇ​ഴ​യു​ന്നു. ജി​ല്ല​യി​ൽ 2415 വി​ദ്യാ​ര്‍ത്ഥി​ക​ളാ​ണ്​ പ​ണ​മ​ട​ച്ച് ലാ​പ്‌​ടോ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 1214 അ​പേ​ക്ഷ​ക​രി​ല്‍ ഇ​തു​വ​രെ ലാ​പ്‌​ടോ​പ് ല​ഭി​ച്ച​ത് 91 വി​ദ്യാ​ര്‍ത്ഥിക​ള്‍ക്ക് മാ​ത്രം.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് 30 ത​വ​ണ​ക​ളാ​യി പ​ണ​മ​ട​ച്ച്​ ലാ​പ്‌​ടോ​പ് സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ് തു​ട​ങ്ങി​യ​ത്. 500 രൂ​പ വീ​തം മു​ട​ങ്ങാ​തെ മൂ​ന്നു​മാ​സം അ​ട​ച്ചാ​ൽ ലാ​പ്‌​ടോ​പ് ല​ഭി​ക്കും. ബാ​ക്കി ത​വ​ണ​ക​ള്‍ ലാ​പ്‌​ടോ​പ് ല​ഭി​ച്ച​ശേ​ഷം അ​ട​ച്ച്​ പൂ​ര്‍ത്തി​യാ​ക്കാം.

കു​ടും​ബ​ശ്രീ, കെ എ​സ് ​എ​ഫ് ​ഇ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ ജ​നു​വ​രി​വ​രെ ത​വ​ണ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ 657 പേ​രി​ല്‍ 91 പേ​ര്‍ക്ക് മാ​ത്ര​മാ​ണ് ലാ​പ്‌​ടോ​പ് ന​ല്‍കി​യ​ത്.

ഈ ​മാ​സം ഉ​ൾ​പ്പെ​ടെ 10 ത​വ​ണ അ​ട​ച്ചി​ട്ടും ലാ​പ്‌​ടോ​പ് കി​ട്ടാ​ത്ത​വ​രു​മു​ണ്ട്. ലാ​പ്‌​ടോ​പ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഈ ​അ​ധ്യ​യ​ന​വ​ര്‍ഷാ​രം​ഭ​ത്തി​ല്‍ പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി ഫോ​ണോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ വാ​ങ്ങാ​തി​രു​ന്ന​തും പ​ല​ര്‍ക്കും തി​രി​ച്ച​ടി​യാ​യി. 500രൂ​പ വീ​തം 30 ത​വ​ണ​ക​ളാ​യി 15,000 രൂ​പ​യാ​ണ് ലാ​പ്‌​ടോ​പ്പി​നാ​യി മു​ഴു​വ​നാ​യി അ​ട​യ്‌​ക്കേ​ണ്ട​ത്.

കൊ​ക്കോ​ണി​ക്‌​സിൻ്റെ ലാ​പ്‌​ടോ​പ്പു​ക​ളു​മാ​ണ് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്ത​ത്. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​യ വി​ധ​ത്തി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ​താ​ണി​വ. പ​ണ​മ​ട​ച്ച എ​ല്ലാ​വ​ര്‍ക്കും ലാ​പ്‌​ടോ​പ്പു​ക​ള്‍ എ​ത്തി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍, ര​ണ്ടാം​വ​ര്‍ഷ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്ന​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തെ​ന്നും വ​ലി​യ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യും അ​ര്‍ഹ​രാ​യ പ​ല​രെ​യും ഒ​ഴി​വാ​ക്കി​യ​താ​യും ആ​ക്ഷേ​പ​വും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

By Divya