Sat. Apr 27th, 2024

പാ​ല​ക്കാ​ട്:

കൊ​പ്പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നു ഏ​റ്റെ​ടു​ത്ത പോ​ത്തു​ക​ളെ ലേ​ലം ചെ​യ്യാ​ൻ പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ​ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നി​യ​മോ​പ​ദേ​ശം തേ​ടി. ഭൂ​മി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തെ കൊ​പ്പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പോ​ത്തു​കു​ട്ടി​ക​ളിൽ ചിലത്​ ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത​തി​ന്​ ശേ​ഷ​വും ച​ത്തി​രു​ന്നു.

നി​ല​വി​ൽ 25 പോ​ത്തു​ക​ളാ​ണ് ന​ഗ​ര​സ​ഭ​ സം​ര​ക്ഷ​ണ​ത്തിലുള്ള​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലെ ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തൊ​ണ്ടി​മു​ത​ൽ കൂ​ടി​യാ​യ പോ​ത്തു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്​ ന​ഗ​ര​സ​ഭ​ക്ക്​ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി​രു​ന്നു. തു​ട​ർ​സം​ര​ക്ഷ​ണം മേ​യ് 28നാ​ണു ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത​ത്.

പോ​ത്തി​നെ എ​ത്തി​ച്ച വ്യ​ക്തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ മൊ​ഴി​യ​നു​സ​രി​ച്ചു മ​റ്റൊ​രു വ്യ​ക്തി​ക്കെ​തി​രെ​ക്കൂ​ടി കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭ​ക്ക്​ പ​ര​മാ​വ​ധി ഏ​ഴു ദി​വ​സ​മാ​ണു പോ​ത്തു​ക​ളെ സം​ര​ക്ഷി​ക്കാ​നാ​കു​ക.

അ​തി​നു ശേ​ഷം ഉ​ട​മ​സ്ഥ​ൻ എ​ത്തി​യി​ല്ലെ​ങ്കി​ൽ ലേ​ലം ചെ​യ്തു വി​റ്റ് തു​ക ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ടി​ലേ​ക്കു വ​ക​യി​രു​ത്താം. എ​ന്നാ​ൽ കേ​സു​ള്ള​തി​നാ​ൽ പോ​ത്തി​ൻ​കൂ​ട്ടം ഫ​ല​ത്തി​ൽ തൊ​ണ്ടി​മു​ത​ലാ​ണെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ വി​ല​യി​രു​ത്ത​ൽ. പോ​ത്തു​ക​ളെ തൊ​ണ്ടി​മു​ത​ലെ​ന്ന നി​ല​യി​ൽ സം​ര​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ന​ഗ​ര​സ​ഭ​യു​ടെ ക​ത്തി​ന്​ മ​റു​പ​ടി​യാ​യി ​െപാ​ലീ​സ്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത്​ ന​ഗ​ര​സ​ഭ​ക്ക്​ കി​ട്ടി​യ​ത്. ​ഇ​തോ​ടെ​യാ​ണ്​ ലേ​ല​ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ട്​ പോ​കു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ വി​ക​സ​ന സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്​​മി​തേ​ഷ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. നേ​ര​ത്തെ മൃ​ഗ​സ്നേ​ഹി​ക​ളാ​യ ചി​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പോ​ത്തു​കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി മു​ന്നോ​ട്ടു വ​ന്നെ​ങ്കി​ലും ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​വെച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വാ​തെ പി​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം വ​രെ പോ​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ 1,74,500 രൂ​പ​യാ​ണ്​​ചെ​ല​വി​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, സ്ഥ​ല ഉ​ട​മ​ക്കു​ള്ള വാ​ട​ക, മ​ല​മ്പു​ഴ​യി​ൽ​നി​ന്നും പു​ല്ലു കൊ​ണ്ടു​വ​രാ​നു​ള്ള ചെ​ല​വ്​ എ​ന്നി​ങ്ങ​നെ ദി​വ​സേ​ന 4100 രൂ​പ ചെ​ല​വു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇൗ ​തു​ക​യി​ൽ ആ​വ​ശ്യ​െ​മ​ങ്കി​ൽ ഇ​ള​വ​ട​ക്കം ന​ൽ​കി ലേ​ലം ചെ​യ്യാ​നാ​ണ്​ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

By Rathi N