Fri. Dec 20th, 2024
ഇടുക്കി:

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌. മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നത്തടി പഞ്ചായത്തിലെ കാറ്റാടിപ്പാറയിൽ സന്ദർശനം നടത്തി.

നിരവധി സന്ദർശകർ ദിനംപ്രതി വന്നുപോകുന്ന ഇവിടേക്കുള്ള റോഡും മറ്റ് അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. അതോടൊപ്പം ഈ പ്രദേശത്തിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സുരക്ഷാവേലി ആവശ്യമാണ്‌.

ഒപ്പം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻതക്ക സാധ്യതയുള്ള മേഖലയെന്ന നിലയിൽ അത്തരം പദ്ധതികൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധസംഘത്തിന്റെ പഠനം അനിവാര്യമാണെന്നും സംഘം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി, സിപിഐ മണ്ഡലം കമ്മിറ്റിയംഗം കെ എം ഷാജി, വാർഡംഗം ജോബി കുന്നക്കാട്ട് എന്നിവരുമുണ്ടായിരുന്നു.

By Divya