Sat. Apr 27th, 2024

കോഴിക്കോട്:

എല്ലാ കടകളും തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.

കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ അറിയിച്ചു. അതേസമയം പള്ളികൾ തുറക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി കൂടുതൽ മുസ്ലിം സംഘടനകളും രംഗത്തെത്തി. 

കൊവിഡ് വ്യാപനത്തെ തുടർന്ന് ടിപിആർ അടിസ്ഥാനമാക്കി നിയന്ത്രങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്ത് കച്ചവടക്കാർ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. പ്രധാനപ്പെട്ട പല സീസണുകളും നിയന്ത്രണങ്ങൾ വന്നതോടെ നഷ്ടപ്പെട്ടു. കോഴിക്കോട് മിഠായിതെരുവില്‍ അഞ്ചു മാസത്തിനിടയിൽ അഞ്ചു കോടിയുടെ നഷ്ടമാണുണ്ടായത്. പത്തു കോടിയുടെ സാധനങ്ങളും കെട്ടികിടക്കുന്നുണ്ട്.