Wed. Jan 22nd, 2025

അ​ന്തി​ക്കാ​ട്:

അ​ടു​ത്തി​ടെ ടാ​ർ ചെ​യ്​​ത റോ​ഡ്​ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ഞ്ഞാ​ണി-​അ​ന്തി​ക്കാ​ട് റോ​ഡി​ൽ ക​പ്പേ​ള​ക്ക് സ​മീ​പ​മാ​ണ് ടാ​ർ ഇ​ള​കി കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് അ​മൃ​തം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി കു​ഴി​യെ​ടു​ത്ത് പൈ​പ്പി​ട്ട റോ​ഡ്​ നാ​ട്ടു​കാ​രു​ടെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്​ ടാ​ർ ചെ​യ്​​ത​ത്.

വെ​ള്ളം കെ​ട്ടി​നി​ന്ന​തോ​ടെ​യാ​ണ് ടാ​ർ ഇ​ള​കി​യ​ത്. പ്ര​വൃ​ത്തി​യി​ലെ ക്ര​മ​ക്കേ​ടാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​രു​വ​ന്നൂ​ർ പു​ഴ​യി​ൽ​നി​ന്ന് ഗു​രു​വാ​യൂ​ർ വ​രെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​മൃ​തം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക്​ പൈ​പ്പി​ട്ട​ത്.

By Rathi N