Tue. Apr 16th, 2024

മാന്നാർ:

മാന്നാറിൽ നിന്നുള്ള കളരി ആശാന്മാർ ഇന്ത്യൻ ആർമിയിലെ സൈനികർക്കു പരിശീലനം നൽകിത്തുടങ്ങി. മധ്യതിരുവിതാംകൂറിലെ ‘ചെങ്ങന്നൂർ കളരി സമ്പ്രദായം’ പരിശീലിപ്പിക്കുന്നതിനാണ് മാന്നാർ കുട്ടംപേരൂർ ബ്രഹ്മോദയം കളരി ഗുരുക്കൾ കെആർ രദീപ്(35), ശിഷ്യൻ എണ്ണയ്ക്കാട് ഗ്രാമം ചന്ദ്രികാലയത്തിൽ ആർഎൽവി ശ്യാം ശശിധരൻ (33) എന്നിവർ രാജസ്ഥാനിലെ ജോധ്പുരിലെ ഫസ്റ്റ് മദ്രാസ് റെജിമെന്റിന്റെ ക്യാംപിലെത്തി കളരി മുറകൾ പരിശീലിപ്പിച്ചു തുടങ്ങിയത്. മലയാളികളടക്കം 20 പേരാണ് ആദ്യഘട്ട പരിശീലനക്കളരിയിൽ പങ്കെടുക്കുന്നത്.

28ന് റഷ്യയിൽ നടക്കുന്ന സൈനിക അഭ്യാസ പരിപാടിയിൽ കളരിപ്പയറ്റ് അടക്കമുള്ള അഭ്യാസമുറകൾ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് സൈനികർക്കു പരിശീലനം നൽകുന്നത്. വാൾ പയറ്റ്, കമ്പ് പയറ്റ്, കടാഠ, വെറും കയ്യ്, പഞ്ചമി, കുറുവടി, നെടുവടി പ്രയോഗം, ഉറുമി, അങ്കതാരി തുടങ്ങിയ ഇനങ്ങളാണ് പരിശീലിപ്പിക്കുന്നത്.

By Rathi N