Mon. Dec 23rd, 2024
പത്തനാപുരം:

പുനലൂർ-മുവാറ്റുപുഴ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലുംകടവ് പഴയ പാലം പൊളിച്ചു നീക്കിത്തുടങ്ങി. തിരുവിതാംകൂർ രാജവംശത്തിന്റെ നിർമിതിയുടെ ശേഷിപ്പായിരുന്ന പാലം ഇനി ഓർമയാകും. കല്ലടയാറ്റിലൂടെയുള്ള ജലഗതാഗതത്തെ ആശ്രയിച്ചു മാത്രം വടക്കൻ പ്രദേശങ്ങളുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടിരുന്ന പത്തനാപുരം, പുനലൂർ താലൂക്കുകളിലുള്ളവർക്ക് വലിയൊരാശ്വാസമായിരുന്നു കല്ലുംകടവിലെ പഴയ പാലം.

പഴയ പാലം പൊളിച്ചു റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ പാലം നിർമിക്കും. പാലം പൊളിച്ചു തീരുന്ന മുറയ്ക്ക് പുതിയ പാലത്തിന്റെ നിർമാണവും തുടങ്ങും. സമാന്തരമായി വലിയ പാലം സ്ഥിതി ചെയ്യുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടേണ്ടതില്ല.

By Divya