Mon. Dec 23rd, 2024

ആലപ്പുഴ:

പട്ടികജാതി ക്ഷേമസമിതി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി നടത്തുക, പട്ടികജാതി–വർഗ അവകാശ സംരക്ഷണ നിയമം കൊണ്ടുവരിക, സ്വകാര്യമേഖലയിലെ നിയമനങ്ങൾക്കും സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തിരുവനന്തപുരത്ത്‌ ജിപിഒയ്ക്ക്‌ മുന്നിൽ സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയിൽ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് ഡി ലക്ഷ്‌മണനും മാവേലിക്കര ഹെഡ് പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ എം എസ് അരുൺകുമാർ എംഎൽഎയും ചെങ്ങന്നൂർ കാരയ്‌ക്കാട് ജില്ലാ ട്രഷറർ പി ഡി സന്തോഷ്‌കുമാറും കാർത്തികപ്പള്ളി മുട്ടത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം ഡി മോഹനനും കൃഷ്‌ണപുരം സിപിസിആർഐയുടെ മുന്നിൽ ജില്ലാ വൈസ്‌പ്രസിഡന്റ് പി പത്മകുമാറും അരൂർ കുത്തിയതോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം മനോജും ഉദ്ഘാടനംചെയ്‌തു.

ഹരിപ്പാട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആർ മനോജും അമ്പലപ്പുഴ ഇരട്ടക്കുളങ്ങരയിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ രമണനും തകഴിയിൽ ജെ മണിയും കഞ്ഞിക്കുഴിയിൽ ജില്ലാ കമ്മിറ്റി അംഗം വി ഉത്തമനും ഉദ്ഘാടനംചെയ്‌തു. രാമങ്കരിയിൽ ജില്ലാ വൈസ്‌പ്രസിഡന്റ് അഡ്വ പി കെ രമേശും ചാരുംമൂട്ടിൽ ജില്ലാ കമ്മിറ്റി അംഗം സി വിജയനും ഉദ്ഘാടനംചെയ്‌തു.

By Rathi N