Mon. Dec 23rd, 2024

തൃശൂർ:

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. അക്ഷയ് ടി ബി, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.

പ്രകോപനമില്ലാതെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഇതിന്റെ തുടര്‍ച്ചായായി നടന്ന അക്രമമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

By Rathi N