Sun. Feb 23rd, 2025
മറയൂർ:

വനമഹോത്സവത്തിൽ യൂക്കാലിപ്റ്റ‌സ്‌ മരങ്ങൾ പിഴുതുമാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾക്ക്‌ തുടക്കമായി. തൈ വിതരണം, തൈ നടീൽ, പരിസര ശുചീകരണം ഉൾപ്പെടെയുള്ള പരിപാടികളിൽ വനസംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും ഒരേ മനസ്സോടെ അണിചേർന്നു.
വനമഹോത്സവത്തിന്റെ ഡിവിഷൻതല സമാപനം കൂടക്കാടുകുടിയിലെ നെല്ലിപ്പെട്ടിയിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷ ഹെൻട്രി ഉദ്‌ഘാടനം ചെയ്‌തു.

പഞ്ചായത്തംഗം ബിജു അധ്യക്ഷനായി. ഡിഎഫ്ഒ രഞ്ജിത്ത്, റേഞ്ച് ഓഫീസർ വിനോദ്കുമാർ, എസ് എസ് ഷൈൻ, വിഎസ്എസ് പ്രസിഡന്റ്‌ പേച്ചിമുത്തു, അംഗങ്ങൾ, സ്റ്റേഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

By Divya