തിരുവനന്തപുരം:
കോവിഡ് പശ്ചാത്തലത്തില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സ്വകാര്യ സംരംഭങ്ങളില്‍ അപ്രൻറീസുകളോ ഇന്റേണുകളോ ആയി ജോലി നല്‍കിയാല്‍ സംരംഭകര്‍ക്ക് തൊഴിലുറപ്പ് കൂലി സബ്‌സിഡിയായി നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക.
അപ്രൻറീസുകളായും മറ്റും പോകുന്ന യുവാക്കള്‍ക്ക് വേതനം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ. എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലി ചെയ്യുന്നവർക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകര്‍ കൂലി നല്‍കുന്ന രീതിയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.