Sat. Apr 20th, 2024
ചെറുതോണി:

അടിമാലി – കുമളി ദേശീയപാതയിൽ ചേലച്ചുവടിനു സമീപം കട്ടിങ്ങിൽ കൈവരിയില്ലാത്ത പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴി‍ഞ്ഞ ദിവസം വണ്ണപ്പുറത്തു നിന്ന് അടിമാലിക്ക് പോയ കാർ നിയന്ത്രണം വിട്ട് മറി‍ഞ്ഞ് 3 പേർക്ക് പരുക്കേറ്റതാണ് അവസാനത്തെ സംഭവം. ദേശീയ പാതയിലെ കൊടുംവളവിലുള്ള പാലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഉണ്ടായത് അഞ്ചിലേറെ അപകടങ്ങളാണ് തൊട്ടടുത്ത് എത്തിയാൽ മാത്രം എതിരെ നിന്നു വരുന്ന വാഹനങ്ങൾ കാണാനാകുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.

വളവിൽ ബ്രേക്ക് ചെയ്യുന്നതോടെ ഇവിടെ വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമാകുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. തുടർച്ചയായ അപകടങ്ങളെത്തുടർന്നു തകർന്ന പാലത്തിന്റെ കൈവരികൾ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടില്ല.

By Divya