Sun. Apr 28th, 2024

വാൽപാറ:

നഗരത്തിലും തോട്ടം മേഖലകളിലും തേയിലത്തോട്ടങ്ങളിൽ ഉണ്ടയ അപ്രതീക്ഷിത വിളവ് എസ്റ്റേറ്റ് ഉടമകൾക്ക് പ്രതീക്ഷ നൽകിയെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പല എസ്റ്റേറ്റുകളിലും തേയില നുള്ളാൻ യന്ത്രങ്ങൾ എത്തി. ഒരു യന്ത്രം പ്രവർത്തിപ്പിക്കാൻ 5 തൊഴിലാളികൾ ആവശ്യമാണ്.

100 കിലോയിലധികം തേയില ഒരു യന്ത്രമുപയോഗിച്ചു നുള്ളിയെടുക്കാം. തൊഴിലാളികളെ കാത്തിരുന്നാൽ വിളവ് നശിച്ചു പോകാൻ സാധ്യതയുള്ളതിനാലാണു ചെലവ് കൂടുതലായിട്ടും യന്ത്രങ്ങളുടെ സഹായം തേടിയതെന്നു തോട്ടം ഉടമകൾ പറഞ്ഞു.

By Rathi N