Wed. Jan 22nd, 2025

ചേർത്തല:

ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനിപ്പടക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകൾ നിർമിച്ച് ചേർത്തല ഓട്ടോകാസ്റ്റ്. കപ്പലിനെ നങ്കൂരമിടുന്നതിനു സഹായിക്കുന്നതാണ് ഡെക്ക് മൗണ്ടഡ് ക്ലോസ്ഡ് ചോക്കുകൾ. 5 എണ്ണം നിർമിക്കാനായി കൊച്ചി കപ്പൽശാല അധികൃതർ ഓർഡർ നൽകിയിരുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ അവ നിർമിച്ച് ഈയിടെ കൈമാറി. ഇതെത്തുടർന്ന് കപ്പൽശാലയുടെ കൂടുതൽ ഓർഡർ ഓട്ടോകാസ്റ്റിനു ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

By Rathi N