Sat. May 4th, 2024

മ​ല​പ്പു​റം:

​കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച റം​പി​ൾ സ്​​ട്രി​പ്പു​ക​ൾ മാ​റ്റു​ന്ന​ ന​ട​പ​ടി​ വൈ​കു​ന്നു. നേ​ര​ത്തേ, റോ​ഡ്​ സേ​ഫ്​​റ്റി അ​തോ​റി​റ്റി യോ​ഗ​ത്തി​ൽ സ്​​ട്രി​പ്പു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തിൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ശി​പാ​ർ​ശ ന​ൽ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത വി​ഭാ​ഗ​മാ​ണ് ഇ​വ ന​ട​പ്പാ​ക്കേ​ണ്ട​ത്. വി​ഷ​യം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം ന​ട​പ​ടി ആ​രം​ഭി​ക്കാ​മെ​ന്ന​താ​ണ് അ​വ​രു​ടെ തീ​രു​മാ​നം.നേ​ര​ത്തേ, മ​ല​പ്പു​റ​ത്തി​നും ജി​ല്ല അ​തി​ർ​ത്തി​യാ​യ രാ​മ​നാ​ട്ടു​ക​ര 11ാം മൈ​ലി​നും ഇ​ട​യി​ൽ പ​ത്ത്​ ഇ​ട​ങ്ങളിലാ​ണ്​ സ്​​ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ്​ വ്യാ​പ​ക പ​രാ​തി​ ഉ​യ​ർ​ന്ന​ത്. ഇ​തി​നി​ടെ മ​ല​പ്പു​റ​ത്തി​നും പെ​രി​ന്ത​ൽ​മ​ണ്ണ​ക്കും ഇ​ട​യി​ൽ രാ​മ​പു​ര​ത്തും ക​ഴി​ഞ്ഞ​ദി​വ​സം പു​തു​താ​യി സ്​​ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.