Sat. Nov 16th, 2024
കിളിമാനൂർ:

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള തർക്കവും ആരോപണങ്ങളും ഒഴിയുന്നില്ല. ആശുപത്രി ജീവിനക്കാർക്കെതിരെ കക്ഷിരാഷ്​ട്രീയ ഭേദമെന്യേ ജനപ്രതി നിധികളടക്കം കഴിഞ്ഞദിവസം ആരോപണവുമായെത്തിയിരുന്നു.

ജീവനക്കാർ അവർക്ക് വേണ്ടപ്പെട്ടവർക്കും ബന്ധുക്കൾക്കും വാക്സിൻ നൽകുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ശനിയാഴ്ച നടന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ നടന്ന വാക്സിനേഷനിൽ ഏറെയും ജനപ്രതിനിധികളുടെ ബന്ധുക്കൾക്കെന്നും ആക്ഷേപമുയർന്നു.

18-44 പ്രായപരിധിയിലുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ 50 പേർ ഇന്നലെ എത്തിയില്ല. ദൂരെദേശങ്ങളിലുള്ളവരാണ് എത്താതിരുന്നത്. ഇതോടെ ആശുപത്രി ജീവനക്കാർ ജനപ്രതിനിധികളെ അറിയിക്കുകയായിരുന്നുവത്രെ. നിമിഷങ്ങൾക്കകം സ്‌പോട്ട് അഡ്മിഷൻ പൂർത്തിയായി എന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​.

By Divya