Thu. Apr 25th, 2024

മലപ്പുറം:

ജീവിത പ്രയാസങ്ങൾ, ഭർതൃപീഡനത്തിൻറെ കഥകൾ, സ്‌ത്രീധനത്തിൻറെ പേരിലുള്ള കുത്തുവാക്കുകൾ… ദീർഘകാലമായി അനുഭവിക്കുന്ന പ്രായസങ്ങൾ ഉള്ളുതുറന്ന്‌ പറഞ്ഞപ്പോൾ പലർക്കും ആശ്വാസത്തിൻറെ തണൽ. സ്‌ത്രീപക്ഷ കേരളം ക്യാമ്പയിൻറെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശനങ്ങളിലാണ്‌ സ്‌ത്രീകൾ ഉള്ളുതുറക്കുന്നത്‌.

ലോക്‌ഡൗൺ കാലത്ത്‌ അനുഭവിക്കുന്ന ദാരിദ്ര്യ പ്രശ്‌നങ്ങൾ മുതൽ കുടുംബ ജീവിതത്തിലെ നിരവധി പ്രയാസങ്ങൾ സ്‌ത്രീകൾ നേതാക്കളോട്‌ പങ്കിടുന്നുണ്ട്‌.
പാർട്ടി സംസ്ഥാന–ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ 2500 സ്‌ക്വാഡുകളാണ്‌ ജില്ലയിൽ ഗൃഹസന്ദർശനം നടത്തിയത്‌. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സന്ദർശനം.

‌യുവാക്കളും വിദ്യാർത്ഥികളും സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ക്യാമ്പയിനിൽ പങ്കാളിയാണ്‌. സംസ്ഥാനത്ത്‌ അടുത്തിടെ വനിതകൾക്കെതിരെയുണ്ടായ അതിക്രമങ്ങളുടെയും സ്‌ത്രീധന മരണങ്ങളുടെയും ഗാർഹിക പീഡനങ്ങളുടെയും സാഹചര്യത്തിലാണ്‌ പാർട്ടി ക്യാമ്പയിൻ.