Mon. Dec 23rd, 2024
കടുത്തുരുത്തി:

മുൻ രാഷ്​ട്രപതി ഡോ കെ ആർ നാരായണ​ൻെറ സ്മരണക്കായി കൂത്താട്ടുകുളത്തുനിന്ന്​ തിരുവനന്തപുരത്തേക്ക്​ സർവിസ്​ നടത്തിയിരുന്ന കെ എസ് ആർ ടി സി ഫാസ്​റ്റ്​ പാസഞ്ചർ ബസ് സർവിസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ മോൻസ് ജോസഫ് എം എൽ എ ഗതാഗതമന്ത്രി ആൻറണി രാജുവിന് നിവേദനം നൽകി.

കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച്​ വർഷങ്ങളായി സർവിസ്​ നടത്തിയിരുന്ന ബസ്​ അടുത്തിടെയാണ്​ നിർത്തിയത്​. സർവിസ് ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായിരുന്നുവെന്ന് മന്ത്രിയെ ധരിപ്പിച്ചു. സർവിസ്​ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച്​ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മോൻസ്​ പറഞ്ഞു.

കടുത്തുരുത്തി മണ്ഡലത്തിൽ മുടങ്ങിപ്പോയ മുഴുവൻ കെ എസ് ആർ ടി സി സർവിസുകളും പുനരാരംഭിക്കണമെന്നും എം ൽ എ ആവശ്യപ്പെട്ടു. ആപ്പാഞ്ചിറ പോളിടെക്നിക് ജങ്​ഷനിൽ സൂപ്പർ ഫാസ്​റ്റ്​, ലിമിറ്റഡ് സ്​റ്റോപ്​ ബസുകൾക്ക് സ്​റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിൽ മന്ത്രി തുടർനടപടി സ്വീകരിച്ചതായി ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു.

By Divya