Thu. Apr 10th, 2025 12:15:11 PM
റാന്നി:

അഡ്വ പ്രമോദ്‌ നാരായൺ എംഎൽഎയുടെ ഇടപെടലിൽ കുടിയാൻമല ബസ് സർവീസ് പുനരാരംഭിച്ചു. റാന്നിയിൽ നിന്ന് സർവീസ് നടത്തുന്ന റാന്നി–കൂടിയാൻമല ബസ് സർവീസ് ആണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചത്. ലോക്‌ഡൗൺ ആരംഭിച്ചതോടെ ബസിന് കലക്ഷൻ കുറയുകയും ബസ് സർവീസ് നിർത്തുകയും ചെയ്തു.

സർവീസ്‌ പൂർണമായി നിർത്താനാണ് നീക്കമെന്ന് വാർത്തയും പരന്നു. ഇതോടെയാണ് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടത്. ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് റാന്നിയിൽ നിന്നും ലാഭകരമായി നടത്തുന്ന പ്രധാന സർവീസാണ് കുടിയാൻമല സർവീസെന്നും ഇത് വീണ്ടും പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അഭ്യർഥിച്ചു.

തുടർന്നാണ് മന്ത്രി ഇടപെട്ട് സർവീസ് പുനരാരംഭിച്ചത്. വെളുപ്പിന് 4.10 ന് റാന്നിയിൽ നിന്നും സർവീസ് ആരംഭിച്ച് വൈകിട്ട് അഞ്ചിന് കുടിയാൻമലയിൽ എത്തും. ഇതേസമയം വെളുപ്പിന് 4.10 ന് തന്നെ കുടിയാൻമലയിൽ നിന്നും ഒരു ബസ് തിരികെയും സർവീസ് നടത്തും.

By Divya