Mon. Dec 23rd, 2024

വല്ലാർപാടം കണ്ടെയ്​നർ ടെർമിനലിൽനിന്ന്​ സംസ്ഥാനത്തിന്​ അകത്തും പുറത്തുമായി സർവിസ്​ നടത്തുന്ന 2500ലേറെ കണ്ടെയ്​നർ ട്രെയിലറുകളിൽ 70 ശതമാനവും ഓട്ടം നിർത്തി.നാൾക്കുനാൾ ഉയരുന്ന ഡീസൽ വിലയിലും കണ്ടെയ്​നർ വരവിലെ കുറവിലും പിടിച്ചുനിൽക്കാനാകാതെ കൊച്ചിയിലെ കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്​.ലോറി ഡ്രൈവർമാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ പേരുടെ ഉപജീവന മാർഗമാണ്​ വഴിമുട്ടിയത്​.

2016ൽ ഡീസൽ ലിറ്ററിന്​ 65 രൂപ വിലയുണ്ടായിരുന്നപ്പോൾ ലഭിച്ച ലോറി വാടക പോലും ഇപ്പോൾ കിട്ടുന്നില്ല. ഡീസൽ വില 71 രൂപ പിന്നിട്ടപ്പോൾ തന്നെ വാടക ഉയർത്തണമെന്ന്​ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അഞ്ച്​ ശതമാനം വരെ ചിലർ വാടക കൂട്ടി തന്നെങ്കിലും ഭൂരിഭാഗം പേരും അഭ്യർഥന ചെവിക്കൊണ്ടില്ല.

ഇന്ന്​ ഡീസൽ വില 98 രൂപയായതോടെ ഏത്​ നിമിഷവും വല്ലാർപാടത്തെ കണ്ടെയ്​നർ ലോറികളുടെ ഓട്ടം നിലക്കുന്ന അവസ്ഥയാണ് -കൊച്ചിൻ കണ്ടെയ്​നർ കാരിയർ ഓണേഴ്​സ്​ വെൽ​െഫയർ അസോസിയേഷൻ സെക്രട്ടറി ടോമി തോമസ്​ പറഞ്ഞു.

By Rathi N