ചിറ്റൂർ:
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന ചിറ്റൂരിൽ കള്ള് വ്യവസായത്തിൽ രാഷ്ട്രീയ അതിപ്രസരത്തോടൊപ്പം തന്നെ വിവാദങ്ങൾക്കും പഞ്ഞമില്ല. മാറിവരുന്ന മുന്നണികൾ ചുക്കാൻ പിടിക്കുന്ന ചിറ്റൂരിലെ കള്ള് വ്യവസായത്തിൽ നുരഞ്ഞുമറിയുന്നത് കോടികൾ.
രാഷ്ട്രീയ പിൻബലത്തോടെയുള്ള കള്ള് വ്യവസായത്തിന്റെ കടിഞ്ഞാൺ സ്വന്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരമാണ്. നേതാക്കൾ ബിനാമികളെ ഇറക്കി റേഞ്ചുകൾ പിടിച്ചെടുക്കാൻ മത്സരിക്കുമ്പോൾ ലഭിക്കുന്ന ലാഭക്കണക്കുകളിൽ മാത്രമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ. ഭൂരിഭാഗം തെക്കൻ ജില്ലകളിലേക്കും കള്ള് എത്തുന്നത് ചിറ്റൂരിൽ നിന്നാണ്.
ചെത്തിയിറക്കുന്ന കള്ളിന്റെ അളവും വിതരണത്തിനായി മറ്റു ജില്ലകളിലെത്തുന്ന കള്ളിന്റെ അളവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നത് പരസ്യമായ രഹസ്യം. വിവാദമാകുേമ്പാൾ മാത്രം പേരിനൊരു പരിശോധന നടത്തുന്നതൊഴിച്ചാൽ കാര്യമായൊന്നും ജില്ലയുടെ കിഴക്കൻ മേഖലയിലെ തോപ്പുകളിൽ നടക്കാറില്ല.