Sat. Jan 18th, 2025
വിളപ്പിൽ:

വെള്ളനാട് ഗവ എൽപിഎസിൽ സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ പഠനോപകരങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ നിര്‍വഹിച്ചു. 712 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന 33 കുട്ടികൾക്കാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഉപകരണങ്ങളും ഒരു വർഷത്തെ ഡാറ്റയും സൗജന്യമായി നൽകിയത്.

പിടിഎ പ്രസിഡന്റ് വി എൻ അനീഷ്‌ അധ്യക്ഷനായി. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി, വൈസ് പ്രസിഡന്റ്‌ വെള്ളനാട് ശ്രീകണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ബിന്ദു, വാർഡ് മെമ്പർ എസ് കൃഷ്ണകുമാർ, ബിപിസി കെ സനൽകുമാർ, ഹെഡ്മാസ്റ്റർ വി നാഗേഷ് കുമാർ എന്നിവർ സംസാരിച്ചു.

By Divya