Sat. Jan 18th, 2025
കൊല്ലം

സ്ത്രീധനത്തിനെതിരെ പെണ്ണൊരുമ.‘സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല, കൂട്ടുനിൽക്കില്ല’ മുദ്രാവാക്യം ഉയർത്തി മാതൃകം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ “പെണ്ണൊരുമ’ സംഘടിപ്പിച്ചു. സി എസ് സുജാത ഉദ്‌ഘാടനംചെയ്‌തു.

മാതൃകം ജില്ലാ ജോയിന്റ് കൺവീനർ ആര്യ പ്രസാദ് അധ്യക്ഷയായി. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ജി ടി അഞ്ജുകൃഷ്ണ, മാതൃകം ജില്ലാ കൺവീനർ അലീന അമൽ, ജോയിന്റ് കൺവീനർ നൃപ എന്നിവർ സംസാരിച്ചു. നിരഞ്ജന, അശ്വതി എസ് ആർ, അനഘ, ത്രിപതി, ദേവിക എന്നിവർ നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ ജില്ലയിലെ ഒരു ലക്ഷം വിദ്യാർഥികൾ മുദ്രാവാക്യത്തിന്റെ ഭാഗമാകും. സ്ത്രീധനരഹിത വിവാഹ ഐക്യദാർഢ്യ പത്രം ഒപ്പിട്ട് മാതൃകം ജില്ലാ കൺവീനർ അലീന അമൽ സി എസ് സുജാതയ്ക്ക് കൈമാറി.

By Divya