Mon. Dec 23rd, 2024
നെടുമങ്ങാട്:

പത്താം കല്ലിലെ അനധികൃത മത്സ്യലേലം പൊലീസ് തടഞ്ഞു. കോവിഡ് സാഹചര്യത്തിൽ നെടുമങ്ങാട് മാർക്കറ്റിലെ മത്സ്യലേലം അധികൃതർ നിർത്തിച്ചപ്പോൾ നെടുമങ്ങാട് പത്താം കല്ലിലെ സ്വകാര്യവസ്തുവിലേക്ക് ലേലം മാറ്റുകയായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് പൊലീസ് ഇടപെട്ടത്.

കണ്ടെയ്​ൻമൻെറ്​ സോണിൽപെട്ട പത്താംകല്ലിൽ മത്സ്യലേലം നടക്കുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്നിരിക്കെ ഭരണകക്ഷിയിലെ ചിലരുടെ ഒത്താശയോടെയാണ്​ അനധികൃത ലേലമെന്നാണ് നാട്ടുകാർ പറയുന്നത്​.‌ കഴിഞ്ഞദിവസം നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലേലം തടയുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

By Divya