Mon. Dec 23rd, 2024
ന്യൂഡൽഹി:

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക്. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്നത്തെ പ്രതിഷേധങ്ങള്‍. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഛണ്ഡിഗഡ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെ സംസ്ഥാനത്തേക്കുള്ള പ്രധാന പാതകള്‍ അടച്ചേക്കും.

രണ്ടാം കൊവിഡ് തരംഗം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം. വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേന്ദ്രം. ഇന്ത്യ ചൈന ചര്‍ച്ച തുടരാന്‍ തീരുമാനം.

By Divya