Fri. Apr 26th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൻറെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും പ്ര​കീ​ർ​ത്തി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഉ​യ​ർ​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും കാ​ര്യ​​ക്ഷ​മ​ത​യോ​ടെ​യും പ്ര​ഫ​ഷ​ന​ൽ മി​ക​വോ​ടെ​യു​മാ​ണ്​ കു​വൈ​ത്തി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കു​വൈ​ത്തി​ലെ പ്ര​തി​നി​ധി ഡോ ​അ​സ​ദ്​ ഹ​ഫീ​സ്​ പ​റ​ഞ്ഞു.

കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. മി​ഷ്​​രി​ഫ്​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലെ​യും ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച ഡ്രൈ​വ്​ ത്രൂ ​കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. ജൂ​ൺ 15നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കു​വൈ​ത്തി​ലെ സ്ഥി​രം ഒാ​ഫി​സ്​ തു​റ​ന്ന​ത്.

കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ​ഡബ്ല്യുഎ​ച്ച് ഒ​യും സം​യു​ക്​​ത​മാ​യി ആ​ദ്യ​ത്തെ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കു​വൈ​ത്തി​ലെ സ്ഥി​രം പ്ര​തി​നി​ധി ഡോ ​അ​സ​ദ്​ ഹ​ഫീ​സ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റി​ലേ​ഷ​ൻ വ​കു​പ്പ്​ മേ​ധാ​വി ഡോ ​രി​ഹാ​ബ്​ അ​ൽ വ​തി​യാ​ൻ, ഡ​ബ്ല്യൂ എ​ച്ച് ഒ ലെ​യ്​​സ​ൺ ഒാ​ഫി​സ​ർ ഡോ ​അം​ജ​ദ്​ അ​ൽ ഖൗ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചാ​ണ്​ ശി​ൽ​പ​ശാ​ല ച​ർ​ച്ച ചെ​യ്​​ത​ത്.

By Divya