Mon. Apr 28th, 2025
തിരുവനന്തപുരം:

വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം. ഷാഹിദയ്ക്ക് സർവകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനൽ ചർച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കമ്മിഷൻ വെബ്സൈറ്റിൽ ഡോ ഷാഹിദ കമാൽ എന്നാണ് കാണുന്നതെന്നും അവർ പറഞ്ഞു.

ഈ ആരോപണം പരിശോധിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബുവും സിപിഐ നേതാവ് ആനി രാജയും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു

By Divya