Sat. Apr 20th, 2024
ദു​ബായ്:

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​മാ​യി ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ സം​സാ​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി യുഎഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ദു​ബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​റി​ൽ ന​ട​ന്ന അ​റ​ബ്​ ഹെ​ൽ​ത്തി​ലാ​ണ്​ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച​ത്. ഐസിയു​വി​ൽ ഉ​ൾ​പ്പെ​ടെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ൻറെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ യുഎഇ പൗ​ര​ന്മാ​ർ​ക്കാ​യി​രി​ക്കും സേ​വ​നം ല​ഭി​ക്കു​ക. 16 ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. മ​റ്റു​ ഡോ​ക്​​ട​ർ​മാ​രെ കാ​ണു​ന്ന സ​മ​യ​ത്ത്​ ആ​വ​ശ്യ​മെ​ങ്കി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഡോ​ക്​​ട​ർ​മാ​രു​മാ​യി രോ​ഗി​ക്ക്​ സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

എ​മി​റേ​റ്റ്​​സ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സു​മാ​യി ചേ​ർ​ന്നാ​ണ്​ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്. ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി. നി​ർ​മി​ത ബു​ദ്ധി​യും സ്​​മാ​ർ​ട്ട്​ ആ​പ്പു​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​മാ​യി ക​ൺ​സ​ൽ​​ട്ടേ​ഷ​ന്​ വി​ദേ​ശ​ത്ത്​ പോ​കേ​ണ്ട അ​വ​സ്​​ഥ ഇ​തു​മൂ​ലം ഒ​ഴി​വാ​കും.

By Divya