Fri. Nov 22nd, 2024
ദുബായ്:

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതകാലത്തേക്ക് നിരോധിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഎഇ ജിസിഎഎ(ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി) അറിയിച്ചു. പ്രവേശന വിലക്ക് പ്രഖ്യാപിച്ച മുൻ ഉത്തരവ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയതോടെ, ഇന്ത്യയിൽ നിന്നുള്ളവരുടെ മടക്കയാത്രാ പ്രതീക്ഷകൾ മങ്ങി.

23 മുതൽ ദുബായിലേക്കു യാത്ര ചെയ്യാമെന്ന അറിയിപ്പിനെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർ ഒരുക്കം തുടങ്ങിയെങ്കിലും കൊവിഡ് ചട്ടങ്ങളിലെ അവ്യക്തത മൂലം വിമാന സർവീസുകൾ ആരംഭിച്ചിരുന്നില്ല. കേരളത്തിലെ വിമാനത്താവളങ്ങളിലാകട്ടെ ദുബായ് ചട്ടങ്ങൾ പാലിക്കുന്നതിനായി അതിവേഗ ആർടി പിസിആർ പരിശോധനാ സൗകര്യങ്ങളും സ്ഥാപിച്ചു തുടങ്ങിയിരുന്നു.

ഇന്ത്യയിൽ മൊത്തത്തിൽ കൊവിഡ് വ്യാപന നിരക്ക് കുറഞ്ഞെങ്കിലും കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പോസിറ്റീവ് കേസുകൾ കൂടുതലായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് യുഎഇ പ്രവേശവിലക്ക് മാറ്റാത്തതെന്ന് അറിയുന്നു. കേരളത്തിൽ നിന്നാണ് യുഎഇയിലേക്ക് കൂടുതൽ യാത്രക്കാർ ഉള്ളതും.

അതേസമയം, ഇന്ത്യയിൽ നിന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനക്കമ്പനികൾ ജൂലൈ 7 മുതൽ ഷെഡ്യൂളുകൾ  പുനഃക്രമീകരിച്ചിട്ടുണ്ട്.

By Divya