Mon. Dec 23rd, 2024
കോഴിക്കോട്:

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് തിങ്കളാഴ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ അർജുൻ ആയങ്കിയ്ക് നോട്ടിസ് നൽകി. ഇതിനിടെ അർജുൻ ആയങ്കിയുടെ കാർ കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് ഊർജിതമാക്കി.

ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് അർജുന് കസ്റ്റംസ് നോട്ടിസ് അയച്ചിരുന്നു. ഇതിന് അർജുൻ ആയങ്കി ഉത്തരം നൽകിയിട്ടില്ല. അതേസമയം, മുഖ്യപ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് അപേക്ഷ നൽകും.

By Divya