Wed. Nov 26th, 2025
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ വീണ്ടും ഉയർന്നു. 24 മണിക്കൂറിനിടെ 54,069 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,321 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 3,00,82,778 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവി‍ഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

നിലവിൽ 6,27,057 പേരാണ് ചികിത്സയിലുള്ളത്. ഇത് വരെ 2,90,63,740 പേർ രോഗമുക്തി നേടി. സർക്കാർ കണക്കനസുരിച്ച് ഇത് വരെ 3,91,981 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി ഇപ്പോൾ 3.04 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയർന്നിട്ടുണ്ട്.

വാക്സീനേഷൻ പ്രക്രിയ പുരോഗമിക്കുകയാണ്. ഇത് വരെ 30,16,26,028 ഡോസ് വാക്സീൻ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 64,89,599 ഡോസുകൾ ഇന്നലെ മാത്രം നൽകിയതാണ്.

By Divya