Mon. Dec 23rd, 2024
ജി​ദ്ദ:

സൗ​ദി​യി​ൽ പു​തി​യ കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ദ്ധ​ന രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്‌​ച 1,479 പു​തി​യ കൊവി​ഡ് രോ​ഗി​ക​ളും 920 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്​​തു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്​​ത കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,76,882ഉം ​ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 4,58,048ഉം ​ആ​യി. 12 മ​ര​ണ​മാ​ണ് കൊവി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,703 ആ​യി.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി കൊവി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,131 ആ​യി. ഇ​വ​രി​ൽ 1,487 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്​​തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കൊവി​ഡ് മു​ക്തി​നി​ര​ക്ക് 96.05 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.61 ശ​ത​മാ​ന​വു​മാ​ണ്.

പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ജി​ദ്ദ ഉ​ൾ​പ്പെ​ടു​ന്ന മ​ക്ക പ്ര​വി​ശ്യ​യി​ൽ പു​തി​യ​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ദ്ധ​ന​യാ​ണ്. റി​യാ​ദി​നെ​ക്കാ​ൾ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്. വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്​​ത രോ​ഗി​ക​ളു​ടെ എ​ണ്ണം: മ​ക്ക 431, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 280, റി​യാ​ദ് 256, അ​സീ​ർ 149, ജീ​സാ​ൻ 99, അ​ൽ​ഖ​സീം 71, മ​ദീ​ന 65, ന​ജ്റാ​ൻ 36, ത​ബൂ​ക്ക് 26, അ​ൽ​ബാ​ഹ 26, ഹാ​ഇ​ൽ 24, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല 11, അ​ൽ​ജൗ​ഫ് 5.

By Divya