തിരുവനന്തപുരം:
കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആർഎസ്എസും ബിജെപിയും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് തുറന്നടിച്ചിരുന്നു.
ഇതിന് പിന്നാലെ ആർഎസ്എസിനെതിരെ ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആർഎസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
പഞ്ചായത്ത് തലത്തില്‍ പോലും ഇത്തരം നേതാക്കളെ നിയോഗിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി ബിജെപി പറയുന്നു. കൊച്ചിയില്‍ ചേര്‍ന്ന ആർഎസ്എസ്- ബിജെപി നേതൃയോഗത്തിലാണ് പരസ്പര വിമര്‍ശനം ഉടലെടുത്തത്.
ബിജെപി നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നാണ് ആർഎസ്എസ് വിലയിരുത്തല്‍