Wed. Jan 22nd, 2025
തിരുവനന്തപുരം:

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ശമ്പളപരിഷ്‌കരണം. 2010ലാണ് ഇതിനുമുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടന്നത്. 2015ല്‍ സേവന വേതന പരിഷ്‌കരണത്തിനുള്ള ശ്രമമുണ്ടായെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.

By Divya