Mon. Dec 23rd, 2024
ആലപ്പുഴ:

കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് കുട്ടനാട് സന്ദർശിക്കും. മടവീഴ്ചയിൽ  ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കും.

പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായി യുഡിഎഫ്  സംഘം ചർച്ച നടത്തും. രണ്ടാം കുട്ടനാട് പാക്കേജ് ഉൾപ്പെടെ നടപ്പാക്കി ജനങ്ങളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികൾ തുടങ്ങാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

By Divya