Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെ അസോസിയേഷന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു.

പ്രത്യേക പൊലീസ് കാവലില്‍ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം നല്‍കുന്നത്. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.

By Divya