Thu. Dec 11th, 2025
ന്യൂഡൽഹി:

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് കേന്ദ്രം. ദുരന്തനിവാരണനിയമ‌പ്രകാരം പ്രകൃതിദുരന്തങ്ങള്‍ മാത്രമേ നഷ്ടപരിഹാരത്തിനായി പരിഗണിക്കാനാകൂ. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം സത്യവാങ്മൂലം നല്‍കി.

കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം. മരിച്ചത് മൂന്നരലക്ഷത്തില്‍അധികം പേരാണ്. നഷ്ടപരിഹാരത്തിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാരുകള്‍ക്കുമില്ല.

By Divya