Sat. Apr 20th, 2024
കു​വൈ​ത്ത്​ സി​റ്റി:

നോ​ർ​ക്ക കെ​യ​ർ ഫോ​ർ കേ​ര​ള കാ​മ്പ​യി​നി​ൻറെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​യ​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ ഷി​പ്​​മെൻറ്​ കൊ​ച്ചി​യി​ൽ എ​ത്തി. ര​ണ്ട്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലാ​യി അ​യ​ച്ച ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്​ വേ​ണ്ടി കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീസ​സ്​ കോ​ർ​പ്പറേ​ഷ​ൻ ഏ​റ്റു​വാ​ങ്ങി സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.

348 സി​ലി​ണ്ട​റു​ക​ൾ, 250 റെ​ഗു​ലേ​റ്റ​റു​ക​ൾ, 100 ഓക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ്​ ഷി​പ്മെൻറ്. ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഇ​വ​ക്ക്​ പു​റ​മെ ആ​റ​ര ല​ക്ഷം രൂ​പ വി​ല​ക്കു​ള്ള 871 പ​ൾ​സ്​ ഓ​ക്​​സി​മീ​റ്റ​റു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്​​ച കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ്പറേ​ഷ​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

നോ​ർ​ക്ക കെ​യ​ർ ഫോ​ർ കേ​ര​ള കൂ​ട്ടാ​യ്​​മ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം കു​വൈ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ, വ്യ​ക്​​തി​ക​ൾ എ​ന്നി​വ കേ​ര​ള​ജ​ന​ത​ക്ക്​ ന​ൽ​കി​യ നി​ർ​ലോ​ഭ​മാ​യ ക​രു​ത​ലി​ൻറെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ര​യും സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ നോ​ർ​ക്ക കെ​യ​ർ ഫോ​ർ കേ​ര​ള കാ​മ്പ​യി​നി​ൻറെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​യ​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ.

By Divya