Mon. Dec 23rd, 2024
വാഷിങ്​ടൺ:

അമേരിക്കയിൽ ഗർഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ബൈഡനെതിരെ പരസ്യ നടപടി മുന്നറിയിപ്പുമായി സഭ നേതൃത്വം. ഗർഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്​ട്രീയക്കാർക്കെതിരെ കടുത്ത എതിർപ്പാണ്​ സഭ ഉയർത്തുന്നത്​. ഇവർക്ക്​ കുർബാന വിലക്കുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന്​ അമേരിക്കയിലെ റോമൻ കാത്തലിക്​ ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെടുന്നു.

വിഷയത്തിൽ മൂന്നു ദിവസമായി നടന്ന ഓൺലൈൻ ചർച്ചക്കൊടുവിൽ ഒന്നിനെതിരെ മൂന്നു വോട്ടിനാണ്​ വിലക്കിന്​​ അനുമതി ലഭിച്ചത്​. നേരത്തെ, ഗർഭഛിദ്രവുമായി ബന്ധപ്പെട്ട്​ വത്തിക്കാൻ സ്വീകരിച്ച നിലപാടിന്​ വിരുദ്ധമായാണ്​ യുഎസിലെ സഭ തീരുമാനം.

എല്ലാ വാരാന്ത്യത്തിലും കുർബാനക്കെത്തുന്ന ഉറച്ച കാതലിക്​ വിശ്വാസിയാണ്​ ജോ ബൈഡൻ. സഭ നേതൃത്വം അത്തരം തീരുമാനമെടുക്കി​ല്ലെന്നാണ് പ്രതീക്ഷയെന്ന്​ ബൈഡൻ പിന്നീട്​ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

കത്തോലിക്ക വിഭാഗത്തിലെ എല്ലാവരും ഗർഭഛിദ്രത്തെ എതിർക്കുന്നവരാകണമെന്ന നിലപാട്​ സഭയിലെ യാഥാസ്​ഥിതിക വിഭാഗത്തിന്‍റെതാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. കുർബാന വിലക്ക്​ ഏർപെടുത്തുന്നതിനെതിരെ ഷിക്കാഗോ ആർച്ച്​ ബിഷപ്പ്​ കർദിനാൾ ​േബ്ലസ്​ കൂപിക്​ ഉൾപെടെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്​.

ബൈഡന്​ തങ്ങളുടെ ദേവാലയങ്ങളിൽ കുർബാനക്കെത്താമെന്ന്​ വാഷിങ്​ടൺ, ​ഡിലാവെർ സഭകൾ അറിയിച്ചിട്ടുണ്ട്​. ബൈഡൻ സ്​ഥിരമായി കുർബാനക്കെത്തുന്നത്​ ഡിലാവെറിലാണ്​.

പ്രസിഡന്‍റ്​ തിരഞ്ഞെടുപ്പ് കാലത്ത്​ ബൈഡന്‍റെ ഗർഭഛിദ്ര അനുകൂല നിലപാട്​ പ്രചാരണ വിഷയമായിരുന്നു. ട്രംപ്​ ഇതിനെ ശക്​തമായി എതിർക്കു​േമ്പാൾ ഗർഭഛിദ്രമാകാമെന്നാണ്​ ബൈഡന്‍റെ നിലപാട്​. ചെറുപ്പകാലത്ത്​ പൗരോഹിത്യം സ്വീകരിക്കാൻ വരെ താത്പര്യം കാണിച്ചിരുന്ന പുതിയ പ്രസിഡന്‍റിന്​ സഭ വിലക്കേർപെടുത്തിയാൽ കടുത്ത തിരിച്ചടിയാകും.

By Divya