Wed. Jan 22nd, 2025
സവോ പോളോ:

അതിവേഗം മൈതാനത്തു വീഴുന്നതിന്​ പരാതിയേറെ കേട്ടതാണെങ്കിലും കാലിൽ പന്തുകൊരുത്താൽ കാണിക്കുന്ന മായാജാലങ്ങൾക്ക്​ നെയ്​മറിനോളം മിടുക്ക്​ സമകാലിക ഫുട്​ബാളിൽ അധിക പേർക്കുണ്ടാകില്ല. 90 മിനിറ്റും മനോഹര ഫുട്​ബാളിന്‍റെ ആഡംബര കാഴ്ചകൾ പകർന്ന്​ നെയ്​മർ ജൂനിയർ ഒറ്റക്ക്​ മൈതാനം വാണ കോപ അമേരിക്ക കളിയിൽ പെറുവിനെ കുരുതി കഴിച്ച്​ ബ്രസീൽ. എകപക്ഷീയമായ നാലു ഗോളിനായിരുന്നു​ അനായാസ ജയം.

ആദ്യകളി വെനസ്വേലക്കെതിരെ വൻ മാർജിനിൽ ജയിച്ച്​ രണ്ടാം അങ്കത്തിനിറങ്ങിയ സാംബകൂട്ടത്തിന്​ വെല്ലുവിളിയാകുന്നതിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പെറു തുടക്കത്തിലേ പാളി. റയോ ഡി ജനീറോയിൽ 2019ൽ 3-1ന്​ തോൽപിച്ച ആവേശം ഒട്ടും ചോരാതെ ബ്രസീൽ പുറത്തെടുത്തപ്പോൾ എതിരാളികൾ പ്രതി​രോധത്തിലേക്ക്​​ പിൻവലിഞ്ഞു. അതും പലവട്ടം തകർന്നു. ഒട്ടും മൂർച്ചയില്ലാതെ പെറു ആക്രമണങ്ങൾ ബ്രസീൽ പകുതി കടക്കാതെ അവസാനിക്കുകയും ചെയ്​തു.

By Divya