Wed. Jan 22nd, 2025
ന്യൂഡൽഹി:

രാമക്ഷേത്രത്തെ കുറിച്ച്​ അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക്​ അവർ നൽകിയ സംഭാവന തിരികെ നൽകുമെന്ന്​ ബിജെപി എം പി സാക്ഷി മഹാരാജ്​. ​രേഖകളുമായെത്തി അവർക്ക്​ സംഭാവന തിരികെ വാങ്ങാമെന്ന്​ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ്​ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ്​ പറഞ്ഞു.

ബാബറി മസ്​ജിദിന്​ സമീപം പക്ഷിയെ പോലും പറക്കാൻ അനുവദിക്കില്ലെന്ന്​ പറഞ്ഞവരാണ്​ ഇപ്പോൾ പ്രസ്​താവനയുമായി രംഗത്തെത്തുന്നത്​​. ഇത്തരക്കാർക്കുള്ള മറുപടിയായിരുന്നു രാമക്ഷേത്ര നിർമാണം. രാമജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്​റ്റി​െൻറ ജനറൽ സെക്രട്ടറി ചംപത്​ റായി ജീവിതം രാമന്​ വേണ്ടി മാറ്റിവെച്ച വ്യക്​തിയാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തെ കുറിച്ച ആരോപണം ഉന്നയിച്ച എഎപി എം പി സഞ്​ജയ്​ സിങ്ങിനും എസ്​പി നേതാവ്​ അഖിലേഷ്​ യാദവിനും അവർ ക്ഷേത്രത്തിനായി പണം നൽകിയിട്ടുണ്ടെങ്കിൽ അത്​ തിരികെ കൊടുക്കാൻ തയാറാണെന്ന്​ സാക്ഷി മഹാരാജ്​ കൂട്ടിച്ചേർത്തു. നേരത്തെ രാമക്ഷേത്ര ​ട്രസ്​റ്റിൻ്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഗുരുതരമായ​ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.

By Divya