Fri. Nov 22nd, 2024
കൊച്ചി:

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്.

ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും.

ലക്ഷദ്വീപിൽ നിലവിലുളള ഭരണ പരിഷ്കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ വാദം. അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുമുണ്ടായ നടപടികൾ ദ്വീപിന്റെ പാരമ്പര്യ-സാംസ്കാരിക തനിമയ്ക്ക് കോട്ടം വരുത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുണ്ട്.

എന്നാല്‍, കരടുകളിന്മേലുള്ള തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിന് ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂവെന്നാണ് ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

By Divya