Mon. Dec 23rd, 2024
കാസര്‍ഗോഡ്:

നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വാതക ചോര്‍ച്ച ഇല്ല.

പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ടാങ്കര്‍ നീക്കം ചെയ്യും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

By Divya