Mon. Dec 23rd, 2024
കൊല്ലം:

കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. ജൂണ്‍ 3ന് ആണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതി മുഖ്യമന്ത്രി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

കൊവിഡ് ആശുപത്രിയിലേക്ക് അബോധാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടന്നത്. പഞ്ചായത്തിന്‍റെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതി. വീട്ടില്‍ ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം നടന്നത്. കൂടെ പുരുഷന്മാര്‍ വേണ്ടെന്നും രോഗിയായ സ്ത്രീക്കൊപ്പം സ്ത്രീ തന്നെ മതിയെന്നും ഇയാള്‍ തന്നെ പറഞ്ഞിരുന്നു.

പിന്നീട് വണ്ടി നിര്‍ത്തി കൈയ്യുറ എടുക്കാന്‍ ആശുപത്രിയില്‍ ഇറങ്ങി. ശേഷം ആംബുലന്‍സിനുള്ളില്‍ വന്ന് സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ വേറൊരു വണ്ടി കടന്നുപോയതിനാല്‍ ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം രോഗി മരിച്ചിരുന്നു. പിന്നീടാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

By Divya