Fri. Mar 29th, 2024
ന്യൂഡൽഹി:

ഇന്ത്യക്ക്​ ആശ്വാസമായി ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തി. 62,224 പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 1,07,628 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2542 പേർ കൊവിഡ് ബാധിച്ച്​ മരിക്കുകയും ചെയ്​തുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 2,96,33,105 പേർക്കാണ്​ കൊവിഡ് സ്ഥിരീകരിച്ചത്​. 2,83,88,100 പേർക്ക്​ രോഗമുക്​തിയുണ്ടായി. 3,79,573 പേർ രോഗം ബാധിച്ച്​ മരിച്ചു. 8,65,432 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 26,19,72,014 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയെന്ന്​ ആരോഗ്യമന്ത്രാലയം വ്യക്​തമാക്കി.

അഞ്ച്​ സംസ്ഥാനങ്ങളിലാണ്​ രാജ്യത്ത്​ ഭൂരിഭാഗം കൊവിഡ് രോഗികളും റിപ്പോർട്ട്​ ചെയ്യുന്നത്​. കേരളം-12,246, തമിഴ്​നാട്​-11,805, മഹാരാഷ്​ട്ര-7,652, ആന്ധ്രപ്രദേശ്​-5,741, കർണാടക-5401 എന്നിങ്ങനെയാണ്​ വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.

By Divya