ന്യൂഡൽഹി:
ഇന്ത്യക്ക് ആശ്വാസമായി ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയെത്തി. 62,224 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,07,628 പേർക്ക് രോഗമുക്തിയുണ്ടായി. 2542 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ 2,96,33,105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,83,88,100 പേർക്ക് രോഗമുക്തിയുണ്ടായി. 3,79,573 പേർ രോഗം ബാധിച്ച് മരിച്ചു. 8,65,432 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 26,19,72,014 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഭൂരിഭാഗം കൊവിഡ് രോഗികളും റിപ്പോർട്ട് ചെയ്യുന്നത്. കേരളം-12,246, തമിഴ്നാട്-11,805, മഹാരാഷ്ട്ര-7,652, ആന്ധ്രപ്രദേശ്-5,741, കർണാടക-5401 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.